India
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചെരുപ്പെറിഞ്ഞ് പ്രതി
India

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചെരുപ്പെറിഞ്ഞ് പ്രതി

Web Desk
|
30 Dec 2021 3:39 AM GMT

മരണം വരെ ജയിലടക്കാനും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു വിധി

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പ്രതി ചെരുപ്പെറിഞ്ഞു. ഗുജറാത്തിലെ സൂററ്റിലെ പ്രത്യേക ജില്ലാ പോക്സോ കോടതിയിലാണ് 27 കാരന് ജീവപര്യന്തരം ശിക്ഷ വിധിച്ചത്. ഇരകളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകാനും ജഡ്ജി പി.എസ്. കല വധിച്ചു. ഇതോടെയാണ് പ്രതി ജഡ്ജിയുടെ ഡയസിന് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് ജഡ്ജിയുടെ ദേഹത്ത് തട്ടിയില്ല. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തുവെന്ന് ജില്ല ഗവ. പ്ലീഡർ നയൻ സുഖദ്വാല പറഞ്ഞു. കുറ്റവാളിയുടെ പെരുമാറ്റത്തിൽ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 30 ന് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ചും ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും കൊലപാതകിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള (പോക്സോ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പ്രതി മധ്യപ്രദേശ് സ്വദേശിയാണ്. മെയ് ഒന്നിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിന് കോടതിയിൽ സമർപ്പിച്ച 206 പേജുള്ള കുറ്റപത്രം പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിവയിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് പ്രതിയെ മരണം വരെ ജയിലിലടക്കണമെന്നും പെൺകുട്ടിയുടെ വീട്ടുകാരുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചത്.

Similar Posts