കര്‍ഷകര്‍ക്കെതിരെ നടന്ന അക്രമം താലിബാനിസമെന്ന് ശിവസേന
|കര്‍ഷകരുടെ 'മന്‍ കീ ബാത്ത്' പോലും സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും ശിവസേന.
കര്‍ഷക പ്രതിഷേധത്തിനെതിരെ പൊലീസ് അക്രമണം അഴിച്ചുവിട്ട ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമം താലിബാന്റെ മാനസികാവസ്ഥയാണെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
കര്‍കര്‍ക്കെതിരെ നടന്ന അക്രമം രാജ്യത്തിനു തന്നെ നാണക്കേടാണ്. വര്‍ഷങ്ങളായി ഗാസിപൂര്‍ അതിര്‍ത്തിയിലും ഹരിയാന അതിര്‍ത്തിയും സമരം ചെയ്യുന്ന കര്‍ഷകരാണ്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരാണ് അവര്‍. അവരെ തല്ലിച്ചതച്ചത് താലിബാനിസമാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സമരം ചെയ്യുന്ന കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ ഉത്തരവിടുകയാണ് എസ്.ഡി.എം ചെയ്തത്. അയാള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംഭവം ഗൗരവത്തില്‍ എടുക്കുകയും ചെയ്തില്ല. ഈ സര്‍ക്കാര്‍ പാവങ്ങളുടെയും കര്‍ഷകരുടെയുമാണെന്ന് എങ്ങനെ പറയാനാകും. കര്‍ഷകരുടെ 'മന്‍ കീ ബാത്ത്' പോലും സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും റാവത്ത് പറഞ്ഞു.
ഹരിയാന കര്‍ണാലില്‍ കര്‍ഷകരെ പൊലീസ് തല്ലിച്ചതച്ചതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റവരില്‍ ഒരു കര്‍ഷകന്‍ പിന്നീട് മരിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് നടപടിയെ ന്യായീകരിക്കുകയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ചെയ്തത്. ക്രമസമാധാനം നിലനിര്‍ത്താന്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്നായിരുന്നു ഖട്ടറിന്റെ പ്രതികരണം.