India
Poor Muslim families are being converted to Hinduism by luring them into providing Govt facilities
India

സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നുവെന്ന് കോൺഗ്രസ്

Web Desk
|
20 July 2024 1:26 PM GMT

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തുന്നത്.

ഇൻഡോർ: സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നുവെന്ന് കോൺഗ്രസ്. ഒ.ബി.സി, എസ്.സി/എസ്.ടി സർട്ടിഫിക്കറ്റുകളും സർക്കാർ ആനുകൂല്യങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് മതപരിവർത്തനം നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാകേഷ് സിങ് യാദവ് ആരോപിച്ചു.

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തുന്നത്. എസ്.ടി സർട്ടിഫിക്കറ്റിന് 75,000 രൂപയും എസ്.സി സർട്ടിഫിക്കറ്റിന് 50,000 രൂപയും ഒ.ബി.സിക്ക് 25,000 രൂപയുമാണ് ഈടാക്കുന്നത്. ഇൻഡോർ കേന്ദ്രീകരിച്ച് ഇത്തരത്തിൽ 25 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും രാകേഷ് സിങ് പറഞ്ഞു.

ഈ വർഷം ഏപ്രിൽ 27ന് ഇൻഡോറിലെ ഖജ്‌റാന ഗണേഷ് മന്ദിറിൽ നടന്ന ചടങ്ങിൽ സ്ത്രീകളടക്കം എട്ട് മുസ്‌ലിംകൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഹൈദർ, പർവീൺ, ഇർഫാൻ, ഗഫാർ, മുഹമ്മദ് യൂനുസ്, റുഖിയ്യ ബിവി, തമന്ന തുടങ്ങിയവരാണ് അന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയത്.

Similar Posts