പൂനെ പോർഷെ അപകടം: പ്രായപൂർത്തിയാവാത്ത പ്രതിയെ മോചിപ്പിച്ചതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പൊലീസ്
|17-കാരനായ പ്രതിയെ നിരീക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്.
പൂനെ: പോർഷെ കാറപകടക്കേസിലെ പ്രായപൂർത്തിയാവാത്ത പ്രതിയെ വിട്ടയച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പൊലീസ്. 17-കാരനായ പ്രതിയെ നിരീക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്.
കൗമാരക്കാരനായ പ്രതിയുടെ ബന്ധുസമർപ്പിച്ച ഹരജിയിലാണ് പ്രതിയെ വിട്ടക്കാൻ കോടതി ഉത്തരവിട്ടത്. കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. പ്രതിയുടെ മാതാപിതാക്കളും മുത്തച്ഛനും ജയിലിലായതിനാൽ ബന്ധുവിനാണ് സംരക്ഷണ ചുമതല കൈമാറായിത്.
മെയ് 19-ന് പുലർച്ചെയാണ് 17-കാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എഞ്ചിനീയർമാർ കൊല്ലപ്പെട്ടത്. പൂനെയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ അശ്വിനി കോസ്റ്റ (24), അനീഷ് ആവാഡിയ (24) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാർട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരൻ അതിവേഗത്തിൽ പോർഷെ കാറിൽ യാത്രചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.