India
answersheet
India

"എങ്ങനെയെങ്കിലും പാസാക്കണം പ്ലീസ്.."; ഉത്തരക്കടലാസിനൊപ്പം ടീച്ചറിന് 500ന്റെ നോട്ട്

Web Desk
|
22 Aug 2023 1:02 PM GMT

പരീക്ഷ പാസാക്കാൻ അധ്യാപകനോട് ഉത്തരക്കടലാസിൽ അഭ്യർത്ഥിച്ച വിദ്യാർത്ഥി കുറച്ച് പണവും ഒപ്പം വെച്ചിട്ടുണ്ട്. അതും 200ന്റെയും 500ന്റെയും നോട്ടുകൾ

ഉത്തരക്കടലാസിൽ ജയിപ്പിക്കണമെന്ന അപേക്ഷകൾ എഴുതിവെക്കുന്ന കുട്ടികളുണ്ട്. ഇത്തരം കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇത്തരത്തിൽ ഐപിഎസ് ഓഫീസർ അരുൺ ബോത്ര എക്‌സിൽ (ട്വിറ്റർ) പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധയാകുന്നത്.

പരീക്ഷ പാസാക്കാൻ അധ്യാപകനോട് ഉത്തരക്കടലാസിൽ അഭ്യർത്ഥിച്ച വിദ്യാർത്ഥി കുറച്ച് പണവും ഒപ്പം വെച്ചിട്ടുണ്ട്. അതും 200ന്റെയും 500ന്റെയും നോട്ടുകൾ. എങ്ങനെങ്കിലും ജയിപ്പിക്കണമെന്ന അപേക്ഷയോടെയാണ് പണം പേപ്പറിൽ വെച്ചത്. ഇതിന്റെ ചിത്രങ്ങളും അരുൺ ബോത്ര എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

ടീച്ചർ ആൻസർ ഷീറ്റിന്റ്റെയും പണത്തിന്റെയും ഫോട്ടോ അരുൺ ബോത്രക്ക് അയച്ചുകൊടുക്കുകയായിരുന്നു. "ഒരു ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർത്ഥികൾക്ക് പാസിംഗ് മാർക്ക് നൽകാനുള്ള അഭ്യർത്ഥനയോടെ പണം വെച്ചിരിക്കുകയാണ്. നമ്മുടെ വിദ്യാർത്ഥികളെ കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെയുമാണ് ഇത് വ്യക്തമാക്കുന്നത്"; ബോത്ര കുറിച്ചു.

ആഗസ്റ്റ് 21-ന് പങ്കുവെച്ച ചിത്രം ഇതിനോടകം 1.1 ലക്ഷം പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലർ തമാശ രൂപേണ പ്രതികരിച്ചപ്പോൾ വിദ്യാർത്ഥികളെ ഓർത്ത് നാണക്കേടും വിഷമവും തോന്നുന്നു എന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം.

Similar Posts