India
നിക്ഷേപകരുടെ ഒന്നരക്കോടിയെടുത്ത് ഐപിഎൽ വാതുവെപ്പ് ആപ്പിൽ നിക്ഷേപിച്ചു; സബ് പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ
India

നിക്ഷേപകരുടെ ഒന്നരക്കോടിയെടുത്ത് ഐപിഎൽ വാതുവെപ്പ് ആപ്പിൽ നിക്ഷേപിച്ചു; സബ് പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ

Web Desk
|
26 May 2022 2:22 PM GMT

കോവിഡ് മൂലം ഭർത്താവും ഭർതൃപിതാവും നഷ്ടപ്പെട്ട വർഷ ഒമ്പത് ലക്ഷം രൂപ ഈ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നു

നിക്ഷേപകരുടെ ഒന്നരക്കോടി രൂപയെടുത്ത് ഐപിഎൽ വാതുവെപ്പ് നടത്തിയ സബ് പോസ്റ്റ്മാസ്റ്റർ പിടിയിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സബ് പോസ്റ്റ്മാസ്റ്റർ വിശാൽ അഹിർവാറാ(36)ണ് അറസ്റ്റിലായത്. സ്ഥിര നിക്ഷേപം നടത്തിയവർ പണം പിൻവലിക്കാനായി എത്തിയപ്പോഴാണ് തുക വാതുവെപ്പിന് ഉപയോഗിച്ചതറിഞ്ഞത്. തുടർന്ന് മേയ് 20ന് സബ് പോസ്റ്റ്മാസ്റ്ററെ പൊലീസ് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അജയ് ധ്രുവ് പറഞ്ഞു.

പരാതിക്കാർ പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ അവരുടെ പേരിൽ എഫ്ഡി അക്കൗണ്ടോ നമ്പറോ ഇല്ലെന്ന് ജീവനക്കാർ പറയുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ തുടർച്ചയായി ഇവർ ഓഫീസിലെത്തിയതോടെ സബ് പോസ്റ്റ്മാസ്റ്റർ പണം ഐപിഎൽ വാതുവെപ്പിന് ഉപയോഗിച്ചത് ഇവർ തുറന്നു പറയുകയായിരുന്നു. തുടർന്ന് ഇവരുടെ പൊലീസിൽ പരാതി നൽകി. അഹിർവാറിനെ സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതിവേഗം വൻ വരുമാനം ലഭിക്കുന്നതിനാലാണ് പണം ഐപിഎൽ വാതുവെപ്പ് ആപ്പിൽ നിക്ഷേപിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കോവിഡ് മൂലം മരണപ്പെട്ട ഭർത്താവും ഭർതൃപിതാവും നഷ്ടപ്പെട്ട വർഷ ഒമ്പത് ലക്ഷം രൂപ ഈ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നു. കിഷോരി ബായ് - അഞ്ചു ലക്ഷം, പ്രേമാനന്ദ് സാഹു തുടങ്ങിയവരെല്ലാം പണം നിക്ഷേപിച്ചിരുന്നു. പക്ഷേ, എല്ലാം പോസ്റ്റ്മാസ്റ്ററുടെ വാതുവെപ്പിൽ നഷ്ടമായി.

ഇന്ത്യൻ പീനൽകോഡ് സെക്ഷൻസ് 420( വഞ്ചന), 408 (ഗുമസ്തനോ സേവകനോ ചെയ്യുന്ന ക്രിമിനൽ വിശ്വാസ ലംഘനം) എന്നിവ പ്രകാരം അഹിർവാരിക്കെതിരെ കേസെടുത്തിരിക്കുകയാണ്. സംഭവം വാർത്തയായതോടെ നിരവധി പേർ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തിയ വിവരങ്ങൾ പൊലീസിന് കൈമാറുന്നുണ്ട്.

Postmaster arrested for betting on IPL by taking Rs 1.5 crore from investors

Similar Posts