കബഡി കളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവൻ രാവണനെപ്പോലെ നശിച്ചുപോകട്ടെ; 'ശപിച്ച്' പ്രഗ്യാ സിങ് താക്കൂർ
|ഭോപ്പാലിൽ നിന്നുള്ള ലോക്സഭാംഗമായ പ്രഗ്യാ സിങ് തന്റെ മണ്ഡലത്തിലെ വനിതാ കളിക്കാർക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
താൻ കബഡി കളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാളെ 'ശപിച്ച്' മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാൽ എം.പിയുമായ പ്രഗ്യാ സിങ് താക്കൂർ. ഇത് ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാർധക്യത്തിലും അടുത്ത ജൻമത്തിലും തുലഞ്ഞുപോകട്ടെ എന്നാണ് പ്രഗ്യാ സിങ്ങിന്റെ വാക്കുകൾ.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രഗ്യാ സിങ് കബഡി കളിക്കുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. ഭോപ്പാലിൽ നിന്നുള്ള ലോക്സഭാംഗമായ പ്രഗ്യാ സിങ് തന്റെ മണ്ഡലത്തിലെ വനിതാ കളിക്കാർക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
പ്രഗ്യാ സിങ് നൃത്തം ചെയ്യുന്നതിന്റെയും ബാസ്‌കറ്റ് ബോൾ കളിക്കുന്നതിന്റെയും വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം വീൽചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാൽ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രഗ്യാ സിങ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.