India
രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം; പരിഹാര നിർദേശവുമായി പ്രശാന്ത് കിഷോർ
India

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം; പരിഹാര നിർദേശവുമായി പ്രശാന്ത് കിഷോർ

Web Desk
|
25 April 2022 3:21 AM GMT

പാർട്ടി ഉന്നതസ്ഥാനത്തേക്ക് ഗെഹ്‍ലോട്ടിനെ ക്ഷണിച്ചതായി സൂചന

ഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌ന പരിഹാരത്തിന് നിർദേശവുമായി പ്രശാന്ത് കിഷോർ. എ.ഐ.സി.സിയിലെ ഉയർന്ന സ്ഥാനത്തേക്ക് അശോക് ഗെഹ്‍ലോട്ടിനെ പ്രശാന്ത് കിഷോർ ക്ഷണിച്ചതായാണ് സൂചന. അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ രാജസ്ഥാൻ കോൺഗ്രസിൽ വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ നീക്കം.

അതേസമയം താൻ പാർട്ടി അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഉള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ടതില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ശ്രമങ്ങൾ തുടരുകയാണ്. എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്താനാണ് പ്രശാന്ത് കിഷോറിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Similar Posts