India
വൻ റെസ്‌റ്റോറന്റുകൾക്ക് മുൻഗണന; സ്വിഗ്ഗിയും സൊമാറ്റോയും നിയമം ലംഘിച്ചതായി ​കണ്ടെത്തൽ
India

വൻ റെസ്‌റ്റോറന്റുകൾക്ക് മുൻഗണന; സ്വിഗ്ഗിയും സൊമാറ്റോയും നിയമം ലംഘിച്ചതായി ​കണ്ടെത്തൽ

Web Desk
|
9 Nov 2024 9:05 AM GMT

മത്സരനിയമങ്ങൾക്ക് വിരുദ്ധമാണ് കമ്പനികളുടെ പ്രവർത്തനം

ന്യൂഡൽഹി: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്രത്യേക റസ്‌റ്റോറെന്റുകളുമായി അവിശുദ്ധ കൂട്ടുകെട്ടിലെന്ന് കണ്ടെത്തൽ. വിപണിയിലെ മത്സരത്തിലും വിശ്വാസ്യതയിലും പരിശോധന നടത്തുന്ന ആന്റി ട്രസ്റ്റ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും മത്സരനിയമങ്ങൾക്ക് വിരുദ്ധമായാണ് പെരുമാറുന്നത്.

ചില റെസ്‌റ്റോറെന്റ് ശൃംഖലകൾക്ക് എക്‌സക്ലൂസിവിറ്റി ലിസ്റ്റിങ് നൽകുക വഴി കമ്മീഷൻ നിരക്ക് കുറയ്ക്കുന്ന പദ്ധതിയാണ് സൊമാറ്റോ നടത്തിയിരിക്കുന്നത്. ഇതുവഴി ചെറുകിട ആഹാരശാലകൾക്കാണ് നഷ്ടം സംഭവിക്കുന്നത്.

തങ്ങളുടെ സർവീസിൽ ചേർക്കുക വഴി പ്രത്യക റസ്‌റ്റോറന്റ് ശൃംഖലകൾക്ക് മുൻഗണന കൊടുക്കുകയാണ് സ്വിഗ്ഗി. കണ്ടെത്തലുകൾ പ്രകാരം മത്സരാധിഷ്ടിതമായ വിപണിക്ക് വിരുദ്ധമായാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. മികച്ച കച്ചവട സാധ്യത തടയുക വഴി റെസ്റ്റോറെന്റുകൾ നേട്ടം തങ്ങളുടേത് മാത്രമാക്കുന്നു.

2022ലാണ് സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമെതിരെ റെസ്‌റ്റോറെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പരാതി നൽകിയത്. തുടർന്ന് നടത്തിയ കണ്ടെത്തലിലാണ് വിപണിയെ ചില റെസ്‌റ്റോറന്റ് ശൃംഖലകളെ സഹായിക്കുന്ന രീതിയിൽ സൊമാറ്റോയും സ്വിഗ്ഗിയും നയം സ്വീകരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

Similar Posts