India
വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞതിൽ അഗാധ ദുഃഖം; വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി
India

'വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞതിൽ അഗാധ ദുഃഖം'; വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി

Web Desk
|
6 Oct 2022 8:08 AM GMT

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതുപേർ മരിച്ചത്.

ന്യൂഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനം രേഖപ്പെടുത്തി. വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞതിൽ അഗാധ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതുപേർ മരിച്ചത്. സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന കുട്ടികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Similar Posts