India
‘രാജ്യം മികച്ച നേട്ടം കൈവരിച്ചു’ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി
India

‘രാജ്യം മികച്ച നേട്ടം കൈവരിച്ചു’ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

Web Desk
|
31 Jan 2024 7:09 AM GMT

രാമ ക്ഷേത്ര നിർമാണം ജനങ്ങളുടെ അഭിലാഷമായിരുന്നു​വെന്നും ദ്രൗപദി മുർമു

ന്യൂഡൽഹി:കഴിഞ്ഞ വർഷങ്ങളിൽ രാജ്യം മികച്ച നേട്ടം കൈവരിച്ചുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളർച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി മാറി. രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.

പുതിയ പാർലമെൻ്റ് മന്ദിരത്തിൽ താൻ ആദ്യമായാണ് രാ​ജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാർലമെൻ്റ് മന്ദിരത്തിന് ഉണ്ട്. പുതിയ രാജ്യത്തിൻ്റെ നിർമാണത്തിൻ്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം തുടങ്ങിയത്.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ പതിറ്റാണ്ടുകളായി ഉള്ള അഭിലാഷമാണ്.രാമ ക്ഷേത്ര നിർമാണം ജനങ്ങളുടെ അഭിലാഷമായിരുന്നു​വവെന്ന പരാമർശം ജയ്ശ്രീറാം വിളിച്ചാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്.ടൂറിസം, തീർഥാടന കേന്ദ്രങ്ങൾ വികസിപ്പിച്ച​തോടെ ക്ഷേത്രങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യ ശരിയായ പാതയിലാണ് നീങ്ങുന്നത്.കേന്ദ്ര സർക്കാർ നേട്ടങ്ങളെ പ്രശംസിച്ച രാഷ്ട്രപതി ഇന്ത്യ അതിവേഗം വികസിക്കുന്ന സമ്പദ്ശക്തി ആയിമാറിയെന്നും പറഞ്ഞു. ലോകം ഇന്ന് ഇന്ത്യയെ നിരീക്ഷിക്കുകയും ഇന്ത്യയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി.ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതിയതോടെ ശിക്ഷയെക്കാൾ നീതിക്ക് പ്രാധാന്യം നൽകി.

സ്ത്രീകൾ സർവ മേഖലയിലും വളർച്ച കൈവരിച്ചുവെന്നും 25 കോടി ജനങ്ങൾ ദാരിദ്ര മുക്തി നേടിയെന്നും അവർ പറഞ്ഞു.ബാങ്കിംഗ് മേഖലയിലും മികച്ച മുന്നേറ്റം കൈവരിക്കാനായെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.അടുത്ത 25 വർഷത്തേക്ക് ഉള്ള വികസന മാർഗ്ഗ രേഖ സൃഷ്ടിക്കാൻ ഉള്ള ജോലിയിൽ ആണ് കേന്ദ്ര സർക്കാർ.നിർമാണ മേഖലയിൽ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സർക്കാർ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

Related Tags :
Similar Posts