India
പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു; മുൻ ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ
India

പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു; മുൻ ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ

Web Desk
|
22 April 2024 3:23 PM GMT

ആദ്യ വനിത സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിക്കും, ഉഷ ഉതുപ്പിനും, ഒ. രാജഗോപാലിനും പത്മഭൂഷണ്‍

ഡല്‍ഹി: പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. മുൻ ഉപരാഷ്‌ട്രപതി എം.വെങ്കയ്യ നായിഡുവിനും ഭരതനാട്യം നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിനും പത്മവിഭൂഷൺ ലഭിച്ചു. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചത്.

മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി, ഗായിക ഉഷ ഉതുപ്പ്, ബി.​ജെ.പി നേതാവ് ഒ. രാജഗോപാൽ എന്നിവർക്ക് പത്മഭൂഷണും സമ്മാനിച്ചു.

ചിത്രൻ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കർഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും രാഷ്ട്രപതി സമ്മാനിച്ചു.

Similar Posts