India
അന്താരാഷ്ട്ര വനിതാ ദിനം; 29 സ്ത്രീകൾക്ക് രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിക്കും
India

അന്താരാഷ്ട്ര വനിതാ ദിനം; 29 സ്ത്രീകൾക്ക് രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിക്കും

Web Desk
|
7 March 2022 11:19 AM GMT

സംരംഭകത്വം, കൃഷി, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, വിദ്യാഭ്യാസം, കല, കരകൗശലം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പുരസ്‌കാരത്തിന് അർഹരായത്.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവിധ മേഖലകളില്‍ മികവുതെളിയിച്ച 29 സ്ത്രീകളാണ് പുരസ്കാരത്തിനര്‍ഹരായത്. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകൾക്ക് അവരുടെ അസാധാരണമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്. ഇന്ത്യയില്‍ സ്ത്രീകൾക്കു നൽകുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് നാരീശക്തി പുരസ്‌കാരം.

സാമൂഹിക സംരഭകയായ അനിതാ ഗുപ്ത, ജൈവ കർഷകയും ആദിവാസി ആക്ടിവിസ്റ്റുമായ ഉഷാബെൻ ദിനേശ്ഭായ് വാസവ, ഇന്നൊവേറ്റർ നസീറ അക്തർ, ഇന്‍റല്‍ -ഇന്ത്യ മേധാവി നിവൃതി റായ്, ഡൗൺ സിൻഡ്രോം ബാധിച്ച കഥക് നർത്തകി സെയ്‌ലി നന്ദകിഷോർ അഗവാനെ തുടങ്ങിയവർ പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടുമെന്നാണ് വിവരം. സംരംഭകത്വം, കൃഷി, നവീകരണം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, വിദ്യാഭ്യാസം, കല, കരകൗശലം, സാങ്കേതികവിദ്യ, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.

Similar Posts