India
പ്രൈമറി സ്കൂൾ വിദ്യാർഥികളെ കൊണ്ട് കക്കൂസ് കഴുകിച്ച് പ്രിൻസിപ്പൽ
India

പ്രൈമറി സ്കൂൾ വിദ്യാർഥികളെ കൊണ്ട് കക്കൂസ് കഴുകിച്ച് പ്രിൻസിപ്പൽ

Web Desk
|
8 Sep 2022 10:23 AM GMT

വിദ്യാഭ്യാസ വകുപ്പ് ഈ വീഡിയോ പരിശോധിച്ച് പ്രിൻസിപ്പലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു.

ബലിയ(യുപി): പ്രൈമറി സ്കൂൾ വിദ്യാർഥികളെ കൊണ്ട് സ്കൂളിലെ കക്കൂസുകൾ കഴുകി വൃത്തിയാക്കിച്ച് പ്രിൻസിപ്പൽ. ഉത്തർപ്രദേശ് ബലിയയിലെ പിപ്ര ​ഗാമത്തിലെ ഒരു സ്കൂളിലാണ് സംഭവം.

പ്രിൻസിപ്പൽ കക്കൂസിന് പുറത്തുനിൽക്കുകയും പ്രായപൂർത്തിയാവാത്ത കുട്ടികളെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിക്കുകയുമായിരുന്നു. കൂടാതെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

"ശൗചാലയം ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ ഞാൻ പൂട്ടിയിടും, നിങ്ങൾ മലമൂത്രവിസർജനത്തിനായി വീട്ടിൽ പോകേണ്ടിവരും" എന്നായിരുന്നു പ്രിൻസിപ്പലിന്റെ ഭീഷണി.

കക്കൂസ് വൃത്തിയാക്കാൻ പ്രായപൂർത്തിയാവാത്ത വിദ്യാർഥികളെ കൊണ്ട് പ്രിൻസിപ്പൽ ബക്കറ്റ് നിറയെ വെള്ളം കൊണ്ടുവരികയും ചെയ്യിച്ചു. അതേസമയം, വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഖിലേഷ് കുമാർ ഝാ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പ് ഈ വീഡിയോ പരിശോധിക്കും. ഇത് ശരിയാണെങ്കിൽ പ്രിൻസിപ്പലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഝാ അറിയിച്ചു. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

Similar Posts