India
തുളസീഭായ്; ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോമിന് ഗുജറാത്തി പേരുനല്‍കി മോദി
India

'തുളസീഭായ്'; ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോമിന് ഗുജറാത്തി പേരുനല്‍കി മോദി

Web Desk
|
20 April 2022 3:57 PM GMT

''ആധുനിക തലമുറ മറക്കുന്ന ഒരു ചെടിയാണ് തുളസി. തുളസിയെ തലമുറകൾ ആരാധിച്ചിരുന്നു.'' പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാന്ധിനഗർ: ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രയേസസിന് പുതിയ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുളസിഭായ് എന്ന ഗുജറാത്തി നാമമാണ് മോദി ടെഡ്രോസിന് സമ്മാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് നിക്ഷേപക ഉച്ചകോടിയിലായിരുന്നു ഇത്.

''ഡബ്ല്യു.എച്ച്.ഒ ഡയരക്ടർ ജനറൽ ടെഡ്രോസ് എന്റെ നല്ലൊരു സുഹൃത്താണ്. ഇന്ത്യൻ അധ്യാപകർ തന്നെ പഠിപ്പിച്ചിട്ടുണ്ട്, അതുകൊണ്ടാണ് താൻ ഈ സ്ഥാനത്ത് എത്തിയതെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇന്നിപ്പോൾ അദ്ദേഹം പറയുന്നു: 'ഞാൻ പക്ക ഗുജറാത്തിയായി മാറിയിട്ടുണ്ട്. എനിക്ക് എന്തെങ്കിലും പേര് താങ്കൾ തീരുമാനിച്ചിട്ടുണ്ടോ?' അതുകൊണ്ടുതന്നെ ഒരു ഗുജറാത്തി എന്ന നിലയ്ക്ക് അദ്ദേഹത്തെ തുളസിഭായ് എന്ന് വിളിക്കുകയാണ് ഞാൻ.''- ചടങ്ങിൽ മോദി പറഞ്ഞു.

ആധുനിക തലമുറ മറക്കുന്ന ഒരു ചെടിയാണ് തുളസിയെന്നും അദ്ദേഹം സൂചിപ്പിച്ചു. തുളസിയെ തലമുറകൾ ആരാധിച്ചിരുന്നു. വിവാഹത്തിലും തുളസി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ താങ്കളിപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഗ്ലോബൽ ആയുഷ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ടെഡ്രോസ് അദാനോമിനു പുറമെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോഥ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Summary: Prime Minister Narendra Modi gave WHO Director-General Tedros Adhanom Ghebreyesus a Gujarati name, Tulsibhai

Similar Posts