India
vcquestioning the impartiality of elections; Prime Ministers reply to Congress, latest news malayalam, തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു; കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി
India

തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു; കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി

Web Desk
|
8 Oct 2024 4:26 PM GMT

ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും നരേന്ദ്ര മോദി

ഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും‌ ചോദ്യം ചെയ്യുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഹരിയാനയിൽ മൂന്നാം തവണയും താമര വിരിഞ്ഞത് ബിജെപി സർക്കാറിന്റെ വികസനത്തിനുള്ള അംഗീകാരമാണെന്ന് നരേന്ദ്ര മോദി. എല്ലാ ജാതിമത വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തെന്നും അത് ജനാധിപത്യത്തിൻറെ വിജയമാണെന്നും മോദി പറഞ്ഞു. ജമ്മു കാശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്നും ജമ്മു കശ്മീരിലെ ഹരിയാനയിലെയും എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ വിജയത്തിൽ നാഷണൽ കോൺഫറൻസിനെ മോദി അഭിനന്ദിച്ചെങ്കിലും ജമ്മു കാശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണെന്ന് അവകാശപ്പെടുകയും ചെയ്തു.

നൂറുവർഷം അധികാരം കിട്ടിയാലും കോൺഗ്രസ് ദലിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ലെന്നും മോദി ആരോപിച്ചു. ദലിതരെയും പിന്നോക്കകാരെയും കോൺഗ്രസ് ഹരിയാനയിൽ അപമാനിച്ചു. ദലിതർക്കും ആദിവാസികൾക്കമിടയിൽ കോൺഗ്രസ് വിദ്വേഷം പടർത്തുന്നു. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്. മോദി പറഞ്ഞു. ഹരിയാനയിലെ യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും എന്നാൽ രാജ്യത്തിനും ബിജെപിക്കുമൊപ്പമാണെന്ന് യുവജനങ്ങൾ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യവിരുദ്ധ രാഷ്ട്രീയം വിലപ്പോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹരിയാനയിലെ കർഷകർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നും മോദി ഉറപ്പ് നൽകി. ഹരിയാനയിലെ കാർഷിക വിഭവങ്ങളെ ലോക വിപണിയിലേക്ക് എത്തിക്കും. യുവാക്കൾക്കും കായികതാരങ്ങൾക്കും മികച്ച അവസരങ്ങൾ ലഭിക്കും. വരും വർഷങ്ങളിൽ കായികമേഖലയിൽ വലിയ നേട്ടങ്ങൾ രാജ്യം സ്വന്തമാക്കും. മോദി പറഞ്ഞു.

Similar Posts