India
കൂനൂർ ഹെലികോപ്റ്റർ അപകടം; വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന
India

കൂനൂർ ഹെലികോപ്റ്റർ അപകടം; വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന

Web Desk
|
18 Dec 2021 8:18 AM GMT

അപകടത്തിന്‍റെ കാരണം പരിശോധിക്കുകയാണ്

വി.വി.ഐപി വിമാന യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന. കുനൂർ ഹെലികോപ്ടർ അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുകയാണ്. അപകടത്തിന്‍റെ കാരണം പരിശോധിക്കുകയാണ്. അന്വേഷണം സത്യസന്ധമായിരിക്കുമെന്നും വ്യോമസേനാ മേധാവി വി.ആർ ചൗധരി വ്യക്തമാക്കി.

ഡിസംബര്‍ 8നാണ് ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് അപകടമുണ്ടായത്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. അപകടത്തില്‍ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ നിന്ന് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ദിവസങ്ങളോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ബുധനാഴ്ച മരണത്തിനോട് കീഴടങ്ങിയിരുന്നു.

Similar Posts