India
പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന ഹഫീസുറഹ്‍മാന്‍ ഉമരി അന്തരിച്ചു
India

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന ഹഫീസുറഹ്‍മാന്‍ ഉമരി അന്തരിച്ചു

Web Desk
|
24 May 2022 4:57 PM GMT

തമിഴ്‌നാട്ടിലെ ജാമിഅ ഉമരിയ്യ മുൻ പ്രിൻസിപ്പലും റെക്ടറുമാണ്

ഉമറാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും തമിഴ്‌നാട്ടിലെ ജാമിഅ ഉമരിയ്യ മുൻ പ്രിൻസിപ്പലും റെക്ടറുമായ മൗലാന ഹഫീസുറഹ്‌മാൻ ആസ്മി ഉമരി മദനി അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലാണ് അന്ത്യം.

1941ൽ ഉമറാബാദിലാണ് മൗലാന ഹഫീസുറഹ്‌മാൻ ഉമരിയുടെ ജനനം. ശൈഖുൽ ഹദീസ് മൗലാന നുഅമാൻ ആസ്മി ഉമരിയാണ് പിതാവ്. പ്രാഥമിക പഠനത്തിനുശേഷം 1953ൽ ഉമറാബാദ് ജാമിഅയിൽ അറബി വിഭാഗത്തിൽ ചേർന്നു. പിന്നീട് മദീന സർവകലാശാലയിൽ ഉപരിപഠനവും നടത്തി.

1966ലാണ് ജാമിഅ ഉമരിയ്യയിൽ അധ്യാപകനായി ചേരുന്നത്. 1976-78 കാലഘട്ടത്തിൽ നൈജീരിയയിലും 1982-86 കാലഘട്ടത്തിൽ മലേഷ്യയിലും പ്രബോധകനായി സേവനമനുഷ്ഠിച്ചു. ഇസ്‌ലാമിക വിജ്ഞാനശാഖകളായ തഫ്‌സീർ, ഉസൂലുൽ ഹദീസ്, ഉസൂലുൽ ഫിഖ്ഹ് എന്നിവയിലും അറബി സാഹിത്യത്തിലും വൈദഗ്ധ്യം നേടിയ അദ്ദേഹത്തിന് ഈ മേഖലകളിൽ നിരവധി ശിഷ്യഗണങ്ങളുമുണ്ട്.

പരമ്പരാഗത പാഠ്യരീതിയോടും ചിന്താശീലങ്ങളോടും അകന്നുനിന്ന മൗലാന ഹഫീസുറഹ്‌മാൻ ഉമരി അടുത്തിടെ യൂട്യൂബിലെ ഖുർആൻ അധ്യാപനത്തിലൂടെയും സജീവമായിരുന്നു. മതാഏ ഖുർആൻ അദ്ദേഹത്തിന്റെ രചനയാണ്. കഴിഞ്ഞ ഡിസംബറിൽ കേരളത്തിലെത്തി ഉമരി സംഗമത്തിൽ പങ്കെടുത്തിരുന്നു.

Summary: Prominent Islamic scholar Maulana Hafizur Rahman Umari passes away

Similar Posts