പ്രസംഗത്തിനിടെ പ്രോംപ്റ്റർ പണിമുടക്കി; വാക്കുകൾ കിട്ടാതെ തപ്പിത്തടഞ്ഞ് പ്രധാനമന്ത്രി
|ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പ്രോംപ്റ്റർ തകരാറിലായതോടെ പ്രധാനമന്ത്രി കുടുങ്ങിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഓൺലൈനായി നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രോംപ്റ്റർ തകരാറിലാവുകയായിരുന്നു.
പ്രസംഗത്തിനിടെ ടെലി പ്രോംപ്റ്റർ തകരാറിലായതോടെ പ്രസംഗം തുടരാനാവാതെ നിസ്സഹായനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പ്രോംപ്റ്റർ തകരാറിലായതോടെ പ്രധാനമന്ത്രി കുടുങ്ങിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഓൺലൈനായി നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രോംപ്റ്റർ തകരാറിലാവുകയായിരുന്നു.
Jokes apart, but the person holding topmost chair in the country, couldn't even utter a single word as soon as the #Teleprompter went off. This is when oratory skills were considered his biggest forte.
— Mayank Saxena (@mayank_sxn) January 17, 2022
Goes on to show how the whole country was fooled.#TeleprompterPM pic.twitter.com/CUvHeUaQUN
പ്രോംപ്റ്റർ പണിമുടക്കിയതോടെ പറഞ്ഞുകൊണ്ടിരുന്ന വാചകം പോലും മുഴുവനാക്കാൻ അദ്ദേഹത്തിനായില്ല. വാക്കുകൾ കിട്ടാതെ തപ്പിത്തടഞ്ഞ മോദി കേൾക്കാമോ എന്ന് ചോദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മോഡററ്റർ പ്രധാനമന്ത്രി പറയുന്നത് തനിക്ക് കേൾക്കാമെന്നും സംസാരം തുടർന്നോളൂ എന്നും പറഞ്ഞതോടെ അദ്ദേഹം ശരിക്കും പെട്ടു. പ്രസംഗം തുടരാനാവാതെ ലോകവേദിയിൽ മോദി വെപ്രാളപ്പെടുന്നതും വീഡിയോയിൽ കാണാം.
ഇതിന്റെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്രയധികം നുണകൾ ടെലി പ്രോംപ്റ്ററിന് പോലും തങ്ങാനാവില്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ പഴയൊരു വീഡിയോയും ട്വീറ്റിനൊപ്പം ശ്രദ്ധനേടി. നരേന്ദ്രമോദിക്ക് സ്വന്തമായി ഒരു വാക്കുപോലും സംസാരിക്കാൻ കഴിയില്ല. കൺട്രോളർ പ്രവർത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററിൽ നോക്കിയാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറയുന്ന വീഡിയോയാണ് ആളുകൾ കുത്തിപ്പൊക്കിയത്. അന്ന് രാഹുൽഗാന്ധി പറഞ്ഞത് ഇന്ന് യാഥാർഥ്യമായി എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
इतना झूठ Teleprompter भी नहीं झेल पाया।
— Rahul Gandhi (@RahulGandhi) January 18, 2022
😂😂😂 pic.twitter.com/fCVSt3Oast
— SHILPI SINGH (@ShilpiSinghINC) January 18, 2022
മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് നിരവധിപേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രസംഗം തടസ്സപ്പെടുത്തിയത് നെഹ്റുവാണെന്ന് പറയാതിരുന്നാൽ ഭാഗ്യമെന്നാണ് പലരുടേയും പരിഹാസം.
Nehru ji got no chill.#TeleprompterPM pic.twitter.com/oFECLa73g9
— Sarcastic Rajiv (@RajivTweets_) January 17, 2022
PM can't utter single word after teleprompter turn off similar bjp people can't tweet without tool kit .#teleprompter #TeleprompterPM pic.twitter.com/e4ILlO9P0A
— Himanshu Narayan (@H_narayan_) January 17, 2022
This movement, it is proved he is just an actor (Parrot), not a leader.#TeleprompterPM pic.twitter.com/bdSDVY7bLg
— Pankaj Saraf ✋ (@saraf_pankaj) January 17, 2022
TEMPERAMENT is the thermometer of character. - Honore de Balzac#TeleprompterPM pic.twitter.com/8Ha5q4LGbI
— Kishor K. (@Kishor_says) January 18, 2022