India
Propagating Anti-Bengal Agenda; Trinamool to boycott TV channels
India

'ബംഗാൾ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു'; ടിവി ചാനലുകൾ ബഹിഷ്കരിക്കാൻ തൃണമൂൽ

Web Desk
|
2 Sep 2024 5:07 AM GMT

'ഡൽഹിയിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള ചാനലുകളുടെ നിർബന്ധം മനസിലാകും'

ന്യൂഡൽഹി: ബംഗാൾ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ച് ടിവി ചാനൽ ചർച്ചയ്ക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തൃണമൂൽ കോൺ​ഗ്രസ്. എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി9 തുടങ്ങിയ മൂന്ന് ചാനലുകളെ ബ​ഹിഷ്കരിക്കുമെന്ന് പാർട്ടി പ്രസ്താവയിൽ വ്യക്തമാക്കി. തങ്ങളുടെ കമ്പനികൾ നേരിടുന്ന അന്വേഷണങ്ങളും എൻഫോഴ്‌സ്‌മെൻ്റ് കേസുകളും കണക്കിലെടുക്കുമ്പോൾ, ഡൽഹിയിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള അവരുടെ നിർബന്ധം മനസിലാകുമെന്ന് തൃണമൂൽ ചൂണ്ടിക്കാട്ടി.

ചർച്ചകളിലും സംവാദങ്ങളിലും പാർട്ടി അനുഭാവികളായി എത്തുന്നവരിലൂടെ ബം​ഗാളിലെ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുതെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഈ ചാനലുകളിലേക്ക് പാർട്ടി അനുഭാവികളായി എത്തുന്നവർ പാർട്ടി അം​ഗീകാരം നൽകിയവരായിരിക്കില്ലെന്നും തൃണമൂൽ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

എ.ബി.പി ആന​ന്ദയിലെ ചർച്ചയ്ക്കിടെ തൃണമൂൽ നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാറും ബി.ജെ.പി എം.എൽ.എ അഗ്നിമിത്ര പോളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരം പ്രസ്താവനയുമായി പാർട്ടി രം​ഗത്തെത്തുന്നത്. മമത ബാനർജി സർക്കാർ ക്രിമിനലുകൾക്ക് അഭയം നൽകുകയും സ്ത്രീകളുടെ ദുരവസ്ഥ അവഗണിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി നേതാവ് ആരോപിച്ചിരുന്നു. ദസ്തിദാർ, അ​ഗ്നിമിത്ര പോളിനെ "സാരി മേക്കർ" എന്ന് വിളിച്ചിരുന്നു. തൻ്റെ തൊഴിലിൽ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്നായിരുന്നു ഇതിന് പോളിൻ്റെ പ്രതികരണം.

Similar Posts