ഡൽഹി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതില്‍ പ്രതിഷേധം
|ബി.എ.എസ്.എഫ്- ഫ്രറ്റേണിറ്റി സഖ്യത്തിന്റെ നാമനിർദ്ദേശ പത്രികയാണു തള്ളിയത്
ന്യൂഡല്‍ഹി: ഡൽഹി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതില്‍ പ്രതിഷേധം. ബി.എ.എസ്.എഫ്- ഫ്രറ്റേണിറ്റി സഖ്യത്തിന്റെ നാമനിർദ്ദേശ പത്രികയാണു തള്ളിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യാസീൻ കെ. മുഹമ്മദിന്റെ പത്രികയാണ് തള്ളിയത്. സൂക്ഷ്മപരിശോധനയില്‍ സ്വീകരിച്ച പത്രിക അന്തിമ പട്ടിക വന്നപ്പോൾ പുറത്താകുകയായിരുന്നു. പത്രിക തള്ളാനുള്ള കാരണം സർവകലാശാല ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇതേതുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു പുറമെ മറ്റു രണ്ടു പേരുടെ പത്രികയും തള്ളിയിട്ടുണ്ട്. ഒന്ന് സൂക്ഷ്മപരിശോധനയ്ക്കിടയിലും മറ്റൊന്ന് അക്കാദമിക് ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയും തള്ളുകയായിരുന്നു.
ഫ്രറ്റേണിറ്റിയും ഭീം ആർമി സ്റ്റുഡന്റ്സ് ഫെഡറേഷനും(ബി.എ.എസ്.എഫ്) സഖ്യമായാണ് ഇത്തവണ ഡൽഹി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Summary: Protest against rejection of BASF-fraternity alliance's nomination in Delhi University Union Elections