India
മൂസവാലയുടെ കൊലപാതകത്തിൽ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ആം ആദ്മി സർക്കാരിനെ പിരിച്ചുവിടണമെന്ന് അകാലിദൾ
India

മൂസവാലയുടെ കൊലപാതകത്തിൽ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ആം ആദ്മി സർക്കാരിനെ പിരിച്ചുവിടണമെന്ന് അകാലിദൾ

Web Desk
|
31 May 2022 1:08 AM GMT

സുരക്ഷ പിൻവലിച്ചില്ലായിരുന്നെങ്കിൽ മൂസവാല ജീവിച്ചിരിക്കുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ സമരം

ഡല്‍ഹി: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ആം ആദ്മി സർക്കാരിനെ ഉലക്കുന്നു. പഞ്ചാബ് സർക്കാരിനെ പിരിച്ചു വിടണമെന്ന് അകാലിദൾ ആവശ്യപ്പെട്ടു. പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ് സമരത്തിലാണ്.

സുരക്ഷ പിൻവലിച്ചില്ലായിരുന്നെങ്കിൽ മൂസവാല ജീവിച്ചിരിക്കുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ സമരം. 424 പേരുടെ സുരക്ഷ എടുത്തു മാറ്റി 24 മണിക്കൂറിലാണ് മൂസവാല കൊല്ലപ്പെട്ടത്. പഞ്ചാബിലെ ആം ആദ്മി ഓഫീസിന് മുന്നിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ വസതിക്ക്‌ മുന്നിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ജുഡീഷ്യൽ അന്വേഷണം എന്നതിൽ തൃപ്തിപ്പെടാൻ കോൺഗ്രസ് തയ്യാറല്ല.

സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ എൻ.ഐ.എ യോ സി.ബി.ഐയോ അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ക്രമസമാധാനം പഞ്ചാബിൽ തകർന്നതായി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. മൂസവാലയുടെ മരണത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി ഭഗവന്ത്‌ മാനെ അറസ്റ്റ് ചെയ്യണമെന്നും അകാലിദൾ ആവശ്യപ്പെട്ടു.

Similar Posts