India
India
ഡോക്ടർ രത്തൻ ലാലിൻറെ അറസ്റ്റിനെതിരെ പ്രതിഷേധം; അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ
|21 May 2022 5:34 AM GMT
ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്
ന്യൂഡൽഹി: ഡൽഹി ഹിന്ദു കോളജ് അധ്യാപകൻ ഡോക്ടർ രത്തൻ ലാലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം. അറസ്റ്റ് നിയമ നിയമവിരുദ്ധമാണെന്ന് രത്തൻ ലാലിന്റെ അഭിഭാഷകൻ മെഹമൂദ് പ്രച പറഞ്ഞു. പൊലീസ് നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മെഹ്‌മൂദ് പ്രച കുറ്റപ്പെടുത്തി .
രത്തൻ ലാലിനെ ഉടൻ വിട്ടയക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. രത്തൻലാലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ അഭിഭാഷകൻ വിനീത് ജിൻഡൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം അർധ രാത്രിയിലും തുടർന്നിരുന്നു. സൈബർ സെൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.