ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കും; ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കുന്നു
|ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം.
സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് മെഡൽ രാഷ്ട്രപതിയെ തിരിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സാക്ഷി ട്വീറ്റിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പെൺമക്കൾ എന്നാണ് മോദി ഞങ്ങളെ മുൻപ് വിശേഷിപ്പിച്ചത്. എന്നാൽ, പുതിയ പാർലമെന്റ് ഉദ്ഘാടനം മാത്രമായിരുന്നു മോദിയുടെ പരിഗണന. ഫോട്ടോ എടുക്കാൻ മാത്രമേ അദ്ദേഹത്തിന് ഞങ്ങളെ ആവശ്യമുള്ളൂ-സാക്ഷി കൂട്ടിച്ചേർത്തു.
Summary: Protesting wrestlers will 'immerse medals' in river Ganga at Haridwar on Tuesday evening, says Olympian Sakshi MalikProtesting wrestlers will 'immerse medals' in river Ganga at Haridwar on Tuesday evening, says Olympian Sakshi Malik