ജില്ലയുടെ പേരുമാറ്റത്തെ ചൊല്ലി ആന്ധ്രയിൽ കലാപം; പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്
|മന്ത്രിയുടെയും എം.എൽ.എയുടെയും വീടുകൾ കത്തിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ആന്ധ്രാപ്രദേശിൽ ജില്ലയുടെ പേരുമാറ്റത്തെ ചൊല്ലി വൻ പ്രതിഷേധം. കൊനസീമയുടെ പേരുമാറ്റത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. കൊനസീമ ജില്ലയുടെ പേര് അംബേദ്കർ ജില്ല എന്നാക്കിയതിലാണ് എതിർപ്പ്. സംഘർഷത്തിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങൾ ഉൾപെടെ ആറോളം വാഹനങ്ങളും പ്രതിഷേധക്കാർ ഇതിനോടകം കത്തിച്ചു.
#AndhraPradesh transport minister Pinipe Viswarup's house was set on fire by protestors in Konaseema district in Andhra Pradesh today. The protests were opposing the naming of the district as Dr BR Ambedkar #Konaseema district. pic.twitter.com/sMaVgSFlER
— TOI Andhra Pradesh (@TOI_Andhra) May 24, 2022
മന്ത്രിയുടെയും എം.എൽ. എയുടെയും വീടുകൾ കത്തിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലവകുപ്പ് മന്ത്രി വിശ്വരൂപിന്റെയും എം.എൽ. എ സതീഷിന്റെയും വീടിനു നേരെയാണ് ആക്രമണം. ജില്ലാ കലക്ടറുടെ ഓഫീസിനു നേരെ പ്രതിഷേധവുമായി എത്തിയവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടുകൂടിയാണ് സംഘർഷത്തിന് തുടക്കമായത്.