India
ഡൽഹി സർവകലാശാലയിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
India

ഡൽഹി സർവകലാശാലയിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

Web Desk
|
9 Feb 2022 1:10 AM GMT

ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കോളജുകൾ തുറക്കാൻ അനുമതി നൽകിയതിന് ദിവസങ്ങൾക്കുശേഷവും കാമ്പസ് തുറക്കാത്തതിനെത്തുടർനാണു വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്

ഡൽഹി സർവകലാശാലയിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ആർട്സ് വിഭാഗത്തിന് മുന്നിലെ റോഡ് ഉപരോധിച്ചു. ക്ലാസുകൾ ഉടൻ ആരംഭിച്ചില്ലെകിൽ ക്ലാസ് മുറികളുടെ പൂട്ട് തകർക്കേണ്ടിവരുമെന്ന് എസ് എഫ് ഐ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെയാണ് ഡൽഹി സർവകലാശാലക്ക് കീഴിലുള്ള എല്ലാ കോളജുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ, ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കോളജുകൾ തുറക്കാൻ അനുമതി നൽകിയതിന് ദിവസങ്ങൾക്കുശേഷവും കാമ്പസ് തുറക്കാത്തതിനെത്തുടർനാണു വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തിങ്കളാഴ്ച സർവകലാശാല വൈസ് ചാൻസലറുടെ ഓഫീസിനുപുറത്ത് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

അധ്യാപകസംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 53-ലധികം ഡിപ്പാർട്ട്‌മെന്റുകൾ ഓൺലൈൻ ക്ലാസുകൾ പൂർണമായി ബഹിഷ്കരിച്ചതായും എസ്.എഫ്‌.ഐ. അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ സർവകലാശാല തുറക്കുമെന്നും ഇക്കാര്യത്തിൽ പദ്ധതി രൂപീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.

Similar Posts