India
മണിപ്പൂരില്‍ സ്ത്രീക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം; നടപടിയെടുത്ത് സേന
India

മണിപ്പൂരില്‍ സ്ത്രീക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം; നടപടിയെടുത്ത് സേന

Web Desk
|
26 July 2023 12:40 AM GMT

ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഈമാസം 20നാണ് സംഭവം നടന്നത്

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീയ്ക്ക് നേരെ സൈനികന്റെ പരസ്യ ലൈംഗികാതിക്രമം. ഇംഫാലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദിനെ സേന സസ്‌പെന്‍ഡ് ചെയ്തു

സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവതിയെ സൈനികന്‍ കയറി പിടിക്കുന്നതിന്റെയും മോശമായി പെരുമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഈമാസം 20നാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിയിരുന്നു. സൈനിക വിഭാഗം അന്വേഷണം നടത്തിയാണ് സതീഷിനെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടപടികള്‍ ആരംഭിച്ചതായും ന്യായമായ അന്വേഷണം നടത്തുമെന്നും ബിഎസ്എഫ് അറിയിച്ചു. സംഘർഷം നിയന്ത്രിക്കാനായി വിന്യസിച്ച സൈനിക ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ മോശമായി പെരുമാറിയത്.

അതേസമയം, മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി ലഭ്യമായി തുടങ്ങി. ഇന്നലെയാണ് സർക്കാർ ഭാഗികമായി ബ്രോഡ്ബാൻഡ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഒരു സ്റ്റാറ്റിക് ഐപി കണക്‌ഷനുള്ളവർക്ക് പരിമിതമായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനാകും. അതേസമയം, മൊബൈൽ ഇന്റർനെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവയും തുടരും. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.

ബാങ്കിങ്, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങളെ തടസപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ മണിപ്പൂർ സർക്കാർ കടുത്ത വിമർശനത്തിന് വിധേയമായി. എന്നാൽ, അക്രമത്തിനു പ്രേരിപ്പിക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ ഇന്റർനെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു സർക്കാർ വാദം.

Related Tags :
Similar Posts