ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീംകോടതിയിൽ
|ആർട്ടിക്കിൾ 131 പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് പഞ്ചാബ് ഗവൺമെന്റ് ഹരജിയിൽ പറഞ്ഞു.
ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീംകോടതിയെ സമീപിച്ചു. അസം, ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15 കിലോ മീറ്ററിൽ നിന്ന് 50 കിലോ മീറ്ററാക്കി വർധിപ്പിച്ചത്. ഈ വിഷയത്തിൽ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
ആർട്ടിക്കിൾ 131 പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് പഞ്ചാബ് ഗവൺമെന്റ് ഹരജിയിൽ പറഞ്ഞു.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജില്ലകളുടെ 80 ശതമാനം പരിധിയിലും പുതിയ തീരുമാനത്തിന്റെ ആഘാതമുണ്ടാവും. ഈ പ്രദേശത്ത് ക്രമസമാധാന പാലനം ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധികാരമാണ്. എന്നാൽ പുതിയ ഉത്തരവിലൂടെ കേന്ദ്രം സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറിയിരിക്കുകയാണ്.-പഞ്ചാബ് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
I congratulate Punjab and it's legal team to be the 1st to approach the Hon'ble Supreme Court by filing an original suit challenging the notification extending the BSF jurisdiction.
— Navjot Singh Sidhu (@sherryontopp) December 11, 2021