India
സിദ്ദു പ്രതിയായ 33 കൊല്ലം മുമ്പുള്ള വാഹനപകട കേസ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി
India

സിദ്ദു പ്രതിയായ 33 കൊല്ലം മുമ്പുള്ള വാഹനപകട കേസ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി

Web Desk
|
25 Feb 2022 12:19 PM GMT

നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി സിദ്ദുവിന് വിധിച്ച മൂന്നു വർഷം തടവ് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) പ്രസിഡൻറും എംഎൽഎയുമായ നവജ്യോത് സിങ് സിദ്ദു പ്രതിയായ 33 കൊല്ലം മുമ്പുള്ള വാഹനപകട കേസ് പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. കേസ് സംബന്ധിച്ച് വിശദീകരണം നൽകാൻ 58 കാരനായ സിദ്ദുവിന് കോടതി രണ്ടാഴ്ച സമയം നൽകി. 1988 ൽ നടന്ന റോഡപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയ 2018 മേയിലെ വിധിയാണ് കോടതി പുനഃപരിശോധിക്കുന്നത്. അപകടത്തിൽ പട്യാല സ്വദേശിയായ ഗുർനാം സിങ് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ സിദ്ദാർഥ് ലുത്‌റ കേസിലെ വിധി പുനഃപരിശോധിക്കാനും ഗുരുതര കുറ്റങ്ങൾക്കുള്ള ശിക്ഷ നൽകാനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിദ്ദുവിന് വേണ്ടി ഹാജരായ പി ചിദംബരം സംഭവത്തിന് കുറ്റകൃത്യ സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം ഉയർത്തുകൊണ്ടുവരുന്നത് ചോദ്യം ചെയ്തു.

നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി സിദ്ദുവിന് വിധിച്ച മൂന്നു വർഷം തടവ് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. തുടർന്ന് മുതിർന്ന പൗരന് അപകടമുണ്ടാക്കിയെന്ന് കണ്ടെത്തിയ കോടതി 1000 രൂപ പിഴ ഈടാക്കിയിരുന്നു. പിന്നീട് 2008 സെപ്തംബറിൽ ഇരയുടെ കുടുംബ സമർപ്പിച്ച പുനഃപരിശോധന ഹരജി കോടതി സ്വീകരിക്കുകയും സിദ്ദുവിന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു.

നിലവിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ സിദ്ദുവിന്റെ നേതൃത്വത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയായിരുന്നു പ്രചാരണം. അമരീന്ദർ സിങുമായുള്ള വിഭാഗീയതയിൽ സിദ്ദുവിനൊപ്പമായിരുന്നു ഛന്നി. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ സിദ്ദു പിണങ്ങിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹം ഹൈക്കമാൻറിന് വഴങ്ങി ഛന്നിയുമായി ചേരുകയായിരുന്നു.

Punjab Pradesh Congress Committee (PCC) president and MLA Navjot Singh Sidhu has been booked by the Supreme Court in a 32-year-old car accident case.

Similar Posts