India
PV Dinesh, Former Standing Counsel of Kerala State Government, Senior Advocate in the Supreme Court
India

മുൻ സ്റ്റാൻഡിങ് കൗൺസിൽ പി.വി ദിനേശിന് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി

Web Desk
|
6 March 2024 9:55 AM GMT

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലെ ഫുൾകോർട്ട് യോഗമാണ് അഞ്ച് പേർക്ക് മുതിർന്ന അഭിഭാഷകപദവി നൽകിയത്

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ മുൻ സ്റ്റാൻഡിങ് കൗൺസിൽ പി.വി ദിനേശിന് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലെ ഫുൾകോർട്ട് യോഗമാണ് പി.വി ദിനേശ് ഉൾപ്പെടെ അഞ്ച് പേർക്ക് മുതിർന്ന അഭിഭാഷകപദവി നൽകിയത്.

നിയമ രംഗത്തെ വെബ് പോർട്ടലായ ലൈവ് ലോയുടെ കൺസൾട്ടിങ് എഡിറ്ററായ ദിനേശ്, കാസർകോട് നീലേശ്വരം മടിക്കൈ സ്വദേശിയാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കിയ ശേഷം കാസർകോട് ജില്ലാ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1994 മുതൽ ഡൽഹിയിൽ പ്രാക്ടീസ് ആരംഭിച്ചു. വിവിധ കോർപറേഷറുകളുടെയും സർവകലാശാലകളുടെയും അഭിഭാഷകനായി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ഡൽഹി മുൻ സംസ്ഥാന പ്രസിഡന്റാണ്. ലൈവ് ലോ ഡയറക്ടറും അഭിഭാഷകയുമായ ടി.പി സിന്ധുവാണ് ഭാര്യ. മക്കൾ അനാമിക (നിയമവിദ്യാർത്ഥി), ആദിൽ.

Similar Posts