India
രാഹുലും പ്രിയങ്കയും വയനാട്ടിൽ, മകള്‍ വാമികക്കൊപ്പം കോഹ്ലി; ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
India

രാഹുലും പ്രിയങ്കയും വയനാട്ടിൽ, മകള്‍ 'വാമിക'ക്കൊപ്പം കോഹ്ലി; ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

Web Desk
|
11 April 2023 4:58 PM GMT

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു.

രാഹുലും പ്രിയങ്കയും വയനാട്ടിൽ; ഉജ്ജ്വല സ്വീകരണവുമായി കോണ്‍ഗ്രസ്

വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ എത്തി. പ്രിയങ്ക ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളലെത്തി അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. 'സത്യമേവ ജയതേ'യെന്ന പേരിൽ കൽപ്പറ്റയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയാണ് നേതാക്കൾ ഇപ്പോൾ. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു.

റോഡ് ഷോക്ക് ശേഷം പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചലോ ചലോ വയനാട് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തുടനീളമുള്ള പ്രവർത്തകരെ വയനാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതൃത്വം നടത്തിയിരുന്നു.

കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌ക്കൂളിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡ്ഷോയിൽ പാർട്ടികൊടികൾക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്. റോഡ്ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പരിപാടിയും നടക്കും.

സാംസങ് ഫോള്‍ഡിനോട് നേരിട്ട് മുട്ടാന്‍ ടെക്നോ ഫാന്‍റം വി ഫോള്‍ഡ്

ഓരോ ദിവസം കഴിയും തോറും മൊബൈൽഫോൺ ടെക്‌നോളജി വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുകയാണ്. സോഫ്റ്റ് വെയറിലും ഹാർഡ്‌വെയറിലും വ്യത്യസ്ഥമായ ടെക്‌നോളജികളാണ് ഓരോ കമ്പനികളും പരീക്ഷിക്കുന്നത്. അതിൽ ഏറ്റവും പുയ ടെക്‌നോളജിയാണ് ഫോൾഡിംഗ് ടെക്‌നോളജി. വലിയൊരു ഫോൺ മടക്കി ഉപയോഗിക്കുകയെന്ന് മാത്രമേ ഫോൾഡിംഗ് എന്നത് കൊണ്ട് അർഥമാക്കുന്നുള്ളു.

നിരവധി ലോകേത്തര കമ്പനികൾ ഇത്തരം ഫോൾഡിംഗ് ഫോണുകൾ ലോകമെമ്പാടും വിറ്റഴിക്കുന്നുണ്ട്. ഇപ്പോഴിതാ ഈയൊരു ഫോൾഡിംഗ് ടെക്‌നോളജിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് പ്രമുഖ ചൈനീസ് ബ്രാന്റായ ടെക്‌നോ. പൊതുവേ വില കുറഞ്ഞ ഫോണുകൾ വിപണിയിലെത്തിച്ച് ശ്രദ്ധേയരായ കമ്പനി ഫോൾഡിംഗ് ഫോൺ നിർമാണ മേഖലയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് ടെക്‌നോ. ടെക്‌നോയുടെ ഫാന്റം വി ഫോൾഡ് എന്ന ഫോൺ സാംസങ് ഗ്യാലക്‌സി ഫോൾഡുമായാണ് നേരിട്ട് മത്സരിക്കുന്നത്.




'അമേഠിയിലെ ജനങ്ങളോടും നിങ്ങൾ ഇത് തന്നെ പറഞ്ഞു. എന്നിട്ട് ഓടിപ്പോയി'

രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി വക്താവ് നിഘാത്ത് അബ്ബാസ്. വയനാട്ടിലെത്തിയ രാഹുൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് ബി.ജെ.പി വക്താവിന്റെ പരിഹാസം.


വയനാട്ടിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം ഒരിക്കലും മാറാൻ പോകുന്നില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അമേഠിയിലെ ജനങ്ങളോടും നിങ്ങൾ ഇത് തന്നെ പറഞ്ഞു. എന്നിട്ട് ഓടിപ്പോയി എന്നായിരുന്നു നിഘാത്ത് അബ്ബാസിന്റെ പരിഹാസം.


'ദി മാർവൽസ്' നവംബർ 10 ന് തിയേറ്ററുകളിലെത്തും

മാർവൽ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ സൂപ്പർഹീറോ ചിത്രം 'ദി മാർവൽസ്' നവംബർ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്യുന്നത്, ഇത് ക്യാപ്റ്റൻ മാർവെലിന്റെ (2019) തുടർച്ചയാണ്, ഡിസ്‌നി + സീരീസായ മിസ് മാർവൽ (2022) ന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 33-ാമത്തെ ചിത്രവുമാണ് ദി മാർവൽസ്

നർസോ എൻ 55 ഏപ്രിൽ 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽമിയുടെ ഏറ്റവും പുതയി സ്മാർട്ട്‌ഫോൺ നർസോ എൻ 55 ഏപ്രിൽ 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ലോഞ്ച് തീയതി സ്ഥിരീകരിച്ചത്. കമ്പനിയുടെ റിയൽമി നാർസോ ലൈനപ്പിലെ ആദ്യത്തെ എൻ. സീരീസ് ഫോണാണിത്. ഇതുവരെ റിയൽമി നാർസോ 30, നാർസോ 50 എന്നിവയും അതിലേറെയും നമ്പറുള്ള സീരീസ് പുറത്തിറക്കിയിട്ടുണ്ട്.



മകള്‍ 'വാമിക'യ്ക്കൊപ്പം കോഹ്ലി


ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും മകൾ വാമികയും ഒന്നിച്ചിരിക്കുന്ന ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വാമികയ്ക്കൊപ്പമുള്ള ഏറ്റവും മനോഹരമായ ഫോട്ടോയാണ് കോഹ്‌ലി പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരു നീന്തൽക്കുളത്തിന് മുന്നിൽ ഇരിക്കുന്നതാണ് ചിത്രം. ഹാർട്ട് ഇമോജിയോടെയാണ് വിരാട് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്. വിരാട് സ്വിമ്മിംഗ് ഷോർട്സും ബോൾ ക്യാപ്പും ധരിച്ചപ്പോൾ വാമിക നീലയും പിങ്ക് നിറത്തിലുള്ള നീന്തൽ വസ്ത്രവും ധരിച്ചാണ് ഇരിക്കുന്നത്.



ഉപവാസം അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ്; ആര്‍പ്പുവിളിച്ച് ജനം

ഉപവാസ സമരം അവസാനിപ്പിച്ചതിന് പിന്നാലെ സച്ചിൻ പൈലറ്റിനെ ആർപ്പുവിളിച്ച് ജനസാഗരം.

ബി.ജെ.പിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. സർക്കാർ ഇതുവരെ നടപ്പാക്കിയ ജനകീയ പദ്ധതികൾ വിവരിച്ചുള്ള വീഡിയോ ഇറക്കിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്.

വസുന്ധര രാജെ സർക്കാരിൻറെ കാലത്തെ അഴിമതികൾക്കെതിരെ സർക്കാരിൽ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരിൽ സച്ചിൻ പൈലറ്റിൻറെ ഉപവാസ സമരം നടത്തിയത്.





Similar Posts