India
Rahul Gandhi_Manipur
India

മണിപ്പൂരിലെത്തി രാഹുൽ ഗാന്ധി; റഷ്യയിൽ പോയ മോദി എന്നുവരുമെന്ന് കോൺഗ്രസ്

Web Desk
|
8 July 2024 1:24 PM GMT

മണിപ്പൂരിൽ കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദർശനം. ട്രാജഡി ടൂറിസമെന്ന് ബിജെപിയുടെ വിമർശനം

ഡൽഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ വീണ്ടും സന്ദർശിച്ച് രാഹുൽ ഗാന്ധി. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദർശനം. കുക്കി -മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ എത്തി. റഷ്യൻ സന്ദർശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരിൽ പോകുമോ എന്ന കോൺഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നാണ് ബി.ജെ.പി മറുപടി.

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാ​ങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരുമായി രാഹുൽ സംഭവിച്ചു. വൈകിട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലൽ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ടായിരിന്നു.

മണിപ്പൂർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് വിമർശിച്ചു. റഷ്യൻ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരിൽ എത്താൻ തയ്യാറാകുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂർ സന്ദർശിക്കാൻ മോദി സമയം കണ്ടെത്തണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

ജിരിബാമിലെ മെയ്തെയ് മേഖലയിലാണ്പലർച്ചെ 3.30 ഓടെ വെടിവയ്പ്പുണ്ടായത് . പോലീസ് എയ്ഡ് പോസ്റ്റിനു നേരെ അക്രമികൾ വെടിയുതിർത്തത്. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും എന്നിവയാണ് ഇംഫാലിൽ നിന്ന് പിടിച്ചെടുത്തത്.

Similar Posts