'ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടർ രണ്ടെണ്ണം ലഭിക്കുമായിരുന്നു'; കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി രാഹുൽഗാന്ധി
|എൽ.പി.ജി സിലിണ്ടറിന് യു.പി.എ കാലത്ത് 410 രൂപയായിരുന്നുവെന്നും അന്ന് 827 രൂപ സബ്സിഡി അനുവദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ രാഹുൽഗാന്ധി, ഇപ്പോൾ എൽ.പി.ജി സിലിണ്ടറിന് 999 രൂപയാണെന്നും എന്നാൽ സബ്സിഡി തുക വട്ടപൂജ്യമാണെന്നും ഓർമിപ്പിച്ചു
ഡൽഹി: ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടർ രണ്ടെണ്ണം ലഭിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. എൽ.പി.ജി സിലിണ്ടറിന്റെ വിലവർധനവും സബ്സിഡി പിൻവലിച്ചതും ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് രാഹുൽ കണക്കുകൾ സഹിതം വിമർശനമുന്നയിച്ചത്.
എൽ.പി.ജി സിലിണ്ടറിന് യു.പി.എ കാലത്ത് 410 രൂപയായിരുന്നുവെന്നും അന്ന് 827 രൂപ സബ്സിഡി അനുവദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ രാഹുൽഗാന്ധി, ബിജെപി ഭരിക്കുന്ന ഇപ്പോൾ സിലിണ്ടറിന് 999 രൂപയാണെന്നും എന്നാൽ സബ്സിഡി തുക വട്ടപൂജ്യമാണെന്നും ഓർമിപ്പിച്ചു.
കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കുമായാണ് ഭരിച്ചതെന്നും അതാണ് നമ്മുടെ സാമ്പത്തിക നയത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. അദാനിയടക്കമുള്ള രാജ്യത്തെ കുത്തക കമ്പനികൾക്കൊപ്പം നിൽക്കുന്ന കേന്ദ്രസർക്കാറിനെതിരെ പരോക്ഷ വിമർശനമുന്നയിക്കുകയായിരുന്നു രാഹുൽ.
'എൽ.പി.ജിക്ക് 50 രൂപയുടെ വർധന...എന്തൊരു നാണക്കേട്...'; സ്മൃതി ഇറാനിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽമീഡിയ
ഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടിയിരിക്കുകയാണ്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് ഇന്നലെ കൂട്ടിയത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളുടെയും ട്വീറ്റുകളുടെയും ചിത്രങ്ങളെടുത്ത് കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യൽമീഡിയ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി 11വർഷം മുമ്പ് പങ്കുവെച്ച ഒരു ട്വീറ്റിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്.' എൽ.പി.ജിക്ക് 50 രൂപ വർധിച്ചു; എന്നിട്ട് അവർ സ്വയം ആം ആദ്മി കി സർക്കാർ എന്ന് വിളിക്കുന്നു,എന്തൊരു നാണക്കേട്...'' എന്നായിരുന്നു 2011 ജൂൺ 24 ന് പങ്കുവെച്ച ട്വീറ്റിൽ കുറിച്ചിരുന്നത്. 7315 പേരാണ് അന്ന് ആ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നത്. അതിന്റെ സ്ക്രീൻ ഷോട്ട് ഫാക്ട് ചെക്ക് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. ആംആദ്മി സർക്കാറിനെതിരെയായിരുന്നു അന്ന് സ്മൃതി ഇറാനി പോസ്റ്റിട്ടത്.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില 1,006.50 രൂപയായിരിക്കുകയാണ്. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നിലവിലെ വില. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വർധിപ്പിച്ചത്.
Rahul Gandhi criticizes govt on Lpg cylinder price hike