India
India
അപകീർത്തി കേസ്: രാഹുലിന്റെ അപേക്ഷ തള്ളി, റാഞ്ചി കോടതിയിൽ നേരിട്ട് ഹാജരാകണം
|3 May 2023 11:53 AM GMT
2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
അപകീർത്തികേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് കാണിച്ച് രാഹുൽ ഗാന്ധി നൽകിയ ഹരജി തള്ളി. റാഞ്ചിയിലെ എംപി/എംഎൽഎ കോടതിയാണ് അപേക്ഷ തള്ളിയത്. റാഞ്ചിയിൽ പ്രദീപ് മോദി എന്ന വ്യക്തിയാണ് രാഹുലിന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേപരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു.
കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.