വിദേശികള്‍ക്ക് ഇയാള്‍ പപ്പുവാണെന്ന് അറിയില്ല; രാഹുലിനെതിരെ കിരണ്‍ റിജിജു
|'സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ' എല്ലാ പരിധികളും ലംഘിച്ചുവെന്ന് റിജിജു ട്വീറ്റ് ചെയ്തു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഹുലിന്‍റെ കാംബ്രിജ് പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവച്ച റിജിജു കോൺഗ്രസ് നേതാവ് ഇന്ത്യയുടെ ഐക്യത്തിന് അത്യന്തം അപകടകാരിയായി മാറിയെന്നും ഇപ്പോൾ ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും ആരോപിച്ചു.
People of India know Rahul Gandhi is Pappu but foreigners don't know that he is actually Pappu.
— Kiren Rijiju (@KirenRijiju) March 8, 2023
And it's not necessary to react to his Foolish Statements but the problem is that his Anti-India statements are misused by the Anti-India Forces to tarnish the image of India.
'സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ' എല്ലാ പരിധികളും ലംഘിച്ചുവെന്ന് റിജിജു ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏക മന്ത്രം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നാണെന്നും ട്വീറ്റില്‍ പറയുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി പപ്പുവാണെന്ന് അറിയാം. എന്നാല്‍ വിദേശികള്‍ക്ക് അറിയില്ല. അദ്ദേഹത്തിന്‍റെ വിഡ്ഢിത്ത പ്രസ്താവനകളോട് പ്രതികരിക്കേണ്ട കാര്യമില്ല, പക്ഷേ രാഹുലിന്‍റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം'' കേന്ദ്രമന്ത്രി മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
Rahul Gandhi Ji will not listen to us but I hope he listens to his devoted well wishers! pic.twitter.com/ghuJ2mqSii
— Kiren Rijiju (@KirenRijiju) March 8, 2023
കാംബ്രിജ് പ്രസംഗത്തില്‍ രാഹുല്‍ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
There should be a limit to Re-launch the same product. Being relaunched in London, and marketing is actively following by the same gang in India !
— Kiren Rijiju (@KirenRijiju) March 9, 2023