India
പ്രിയങ്കയെ സ്നേഹത്താല്‍ പൊതിഞ്ഞ് രാഹുല്‍
India

പ്രിയങ്കയെ സ്നേഹത്താല്‍ പൊതിഞ്ഞ് രാഹുല്‍

Web Desk
|
3 Jan 2023 2:03 PM GMT

ഇടവേളയ്ക്ക് ശേഷം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയാണ് സ്വീകരിച്ചത്

സഹോദര സ്നേഹത്തിന്‍റെ മനസ്സു നിറയ്ക്കുന്ന നിമിഷങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയാണ് സ്വീകരിച്ചത്. പ്രിയങ്കയെ വേദിയില്‍ വച്ച് സ്നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന രാഹുലിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സത്യത്തിന്റെ പാത പിന്തുടരുന്നതിന് രാഹുലിനെ പ്രിയങ്ക പ്രശംസിച്ചു. കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണ്. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും രാഹുലിനെ ഒഴികെ എല്ലാം വിലയ്ക്ക്‌ വാങ്ങിയെന്നും പ്രിയങ്ക പറഞ്ഞു- "അവര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലയ്ക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്". ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവരോട് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടര്‍ന്നും കൊണ്ടുപോകാന്‍ പ്രിയങ്ക അഭ്യര്‍ഥിച്ചു.

ഭാരത് ജോഡോ യാത്ര സെപ്തംബറിൽ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. അടുത്ത മൂന്ന് ദിവസം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. ജനുവരി ആറിന് ഹരിയാനയിലേക്ക് കടക്കും. തുടര്‍ന്ന് പഞ്ചാബിലും ഹിമാചലിലും യാത്ര എത്തും. ജനുവരി 20ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കും. ഈ മാസം അവസാനം ശ്രീനഗറിൽ അവസാനിക്കും. 3500 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് യാത്ര അവസാനിക്കുക.

Brother sister love- Rahul shares joyful moment with Priyanka Gandhi

Similar Posts