കലാപബാധിത മേഖല സന്ദർശിക്കാനെത്തിയ രാഹുലിനെ മണിപ്പൂര്‍ പൊലീസ് തടഞ്ഞു
|മേയ് മാസത്തിൽ രാഹുൽ പോകാൻ തയ്യാറായെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തി. കലാപബാധിത മേഖല സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷം രാഹുലിനെ തുടർയാത്രക്ക് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന രാഹുൽ, ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരുമായും സംസാരിക്കും. നാളെയും രാഹുൽ മണിപ്പൂരിൽ തുടരും.
Rahul Gandhi's convoy stopped by police in Manipur
— ANI Digital (@ani_digital) June 29, 2023
Read @ANI Story | https://t.co/Bzr4YVHEhQ#RahulGandhiInManipur #Manipur #Congress pic.twitter.com/SzJYLDzCIm
ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ജനപ്രതിനിധികളുമായും സംവദിക്കും. പിന്നാലെ ഇംഫാലിലെയും കലാപബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും.
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന ബി.ജെ.പി പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. വിദ്വേഷത്തെ തോല്‍പ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുലിന്റെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തരുതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇബോബി സിങും അവശ്യപ്പെട്ടിട്ടുണ്ട്.