രാഹുൽ ഗാന്ധിയുടെ ജന്മദിനം; ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ
|'പ്രധാനമന്ത്രിയാകാൻ രാഹുലിനോട് മൻമോഹൻ സിങ് ആവശ്യപ്പെട്ടിരുന്നു'
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ. പൂക്കളും മാലയും നൽകി രാഹുലിനെ എഐസിസി ആസ്ഥാനത്ത് വരവേറ്റു. പ്രധാനമന്ത്രി പദവി വച്ചു നീട്ടിയിട്ടും നിരസിച്ച നേതാവാണ് രാഹുൽ ഗാന്ധിയെന്ന് രാജ്യസഭാംഗം ശക്തി സിംഗ് ഗോഹിൽ മീഡിയ വണിനോട് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസ നേരാനായി പുലർച്ചെ മുതൽ കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത് കാത്തിരിക്കുകയാണ്. ബൂത്ത് തലത്തിലെ പ്രവർത്തകർ മുതൽ പ്രവർത്തക സമിതി അംഗങ്ങൾ വരെ അദ്ദേഹത്തെ കാത്തിരുന്നു. നരേന്ദ്രമോദിയെ അട്ടിമറിക്കാൻ കഴിഞ്ഞില്ലെങ്കിലും ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞെന്നാണ് പ്രവർത്തകരുടെ വിശ്വാസം. പ്രതിപക്ഷത്തെ അമരക്കാരനായ രാഹുൽ ഗാന്ധിയോടുള്ള സന്തോഷവും കടപ്പാടും ഓരോ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി കാണാനുള്ള കത്തിരിപ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും. പ്രധാനമന്ത്രി പദവി ഡോ മൻമോഹൻ സിങ് വച്ച് നീട്ടിയിട്ടും വേണ്ടെന്നു വയ്ക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് രാജ്യസഭാംഗവും ഗുജറാത്ത് പീസിസി അധ്യക്ഷനുമായ ശക്തിസിംഗ് ഗോഹിൽ വെളിപ്പെടുത്തി.