India
Rahul Gandhi, Parliament, Loksabha, Modi, Adani

Rahul Gandhi

India

'ആരോപണങ്ങൾക്ക് തെളിവില്ല'; പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ രേഖകളിൽനിന്ന് നീക്കി

Web Desk
|
8 Feb 2023 9:19 AM GMT

അദാനിക്ക് പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചക്ക് മോദി വഴിവിട്ട നിരവധി സഹായങ്ങൾ ചെയ്‌തെന്നും രാഹുൽ ആരോപിച്ചിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്‌സഭാ രേഖകളിൽനിന്ന് നീക്കി. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പാർലമെന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അദാനിക്ക് പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചക്ക് പിന്നിൽ മോദിയുടെ സഹായമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്ക് മോദി വഴിവിട്ട നിരവധി സഹായങ്ങൾ ചെയ്‌തെന്നും രാഹുൽ ആരോപിച്ചിരുന്നു. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം ലോക്‌സഭയിൽ ഉയർത്തിക്കാട്ടിയാണ് രാഹുൽ പ്രസംഗിച്ചത്. 2014 മുതൽ അദാനിയുടെ ആസ്തി പല മടങ്ങ് വർധിച്ചു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ബന്ധമുണ്ടെന്നും രാഹുൽ പറഞ്ഞു.

രാഹുലിന്റെ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ഇന്നലെ തന്നെ ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോപങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ സഭാരേഖകളിൽനിന്ന് നീക്കം ചെയ്തതായി അറിയിച്ചത്.

Similar Posts