India
Rahul Gandhi questions PM about Kangana Ranaut’s remark on farm laws, latest news malayalam, സർക്കാറിന്റെ ഔദ്യോഗിക നയം തീരുമാനിക്കുന്നത് നരേന്ദ്രമോദിയോ കങ്കണ റണാവത്തോ?; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ​ഗാന്ധി
India

'പ്രതിപക്ഷത്തിന്റേത് ജനങ്ങളുടെ ശബ്ദം, അടിച്ചമർത്തരുത്'; സ്പീക്കറെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Web Desk
|
26 Jun 2024 9:12 AM GMT

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷനേതാവെന്ന നിലയിൽ രാഹുലിന്റെ ആദ്യ പ്രസം​ഗം.

ന്യൂഡൽഹി: പ്രതിപക്ഷം സഭയിൽ ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദമാണെന്നും അത് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി. ഇത്തവണ പ്രതിപക്ഷം കൂടുതൽ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യയുടെ ജനങ്ങളുടെ ശബ്ദമാണ് ഈ സഭ. അതിന്റെ സമ്പൂർണ നിയന്ത്രണം നിങ്ങളുടെ കയ്യിലാണ്. സഭ നന്നായി നടത്തിക്കൊണ്ടുപോകുന്നു എന്നതിനെക്കാൾ പ്രധാനം ജനങ്ങളുടെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ്. ആ ശബ്ദം അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യം സ്പീക്കർ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു''-രാഹുൽ ഗാന്ധി പറഞ്ഞു.

ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രമേയം ലോക്‌സഭാ പാസാക്കുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.

Similar Posts