India
ഞങ്ങളുടെ ബൂത്ത് പ്രവർത്തകർക്ക് രാഹുലിനേക്കാൾ വിവേകമുണ്ട്;  വിമർശനവുമായി ശിവരാജ് സിംഗ് ചൗഹാൻ
India

'ഞങ്ങളുടെ ബൂത്ത് പ്രവർത്തകർക്ക് രാഹുലിനേക്കാൾ വിവേകമുണ്ട്'; വിമർശനവുമായി ശിവരാജ് സിംഗ് ചൗഹാൻ

Web Desk
|
18 March 2023 1:03 PM GMT

'രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ ദേശീയ നേതാവായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്'

ഭോപ്പാൽ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുലിന് പക്വതയില്ലെന്നും അദ്ദേഹത്തിന്റെ മാനസിക പ്രായം കുട്ടിയുടെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

' എംപിയാണ് എന്നാണ് രാഹുൽ പറയുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുകയും ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്തു'. ഞങ്ങളുടെ ബൂത്ത് പ്രവർത്തകർ അദ്ദേഹത്തെക്കാൾ വിവേകമുള്ളവരാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ ദേശീയ നേതാവായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽഗാന്ധിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 'ഇന്ത്യയിലെ ജനാധിപത്യം ഭീഷണിയിലാണ്' എന്ന പരാമർശം രാഹുൽ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇതിന്റെ പേരിൽ വെള്ളിയാഴ്ച ലോക് സഭാ നടപടികൾ തടസപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ദേശവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി മാറിയെന്നും ബിജെപി ആരോപിക്കുന്നു.



Similar Posts