രാഹുലും പ്രിയങ്കയും കര്‍ഷകരുടെ വീട്ടിലെത്തി
|വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.
രാഹുൽ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂരില്‍ നോവാഗ്രാമത്തിലെ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടിലെത്തി. കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയാണ് ഇരുവരുമിപ്പോള്‍. ഇരുവര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ ഇന്നാണ് അനുമതി നല്‍കിയത്. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.
വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര. യുപിയിൽ എത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും 59 മണിക്കൂർ കരുതല്‍ തടങ്കലിലാക്കിയ പ്രിയങ്കയുടെയും കർഷകരെ കണ്ടേ മടങ്ങൂവെന്ന രാഹുലിന്‍റേയും നിശ്ചയദാർഡ്യത്തിന് മുന്നില്‍ യുപി പൊലീസും കേന്ദ്രസർക്കാറും മുട്ടുമടക്കുകയായിരുന്നു
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 'സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേർ അവിടേക്ക് പോകും'- രാഹുൽ ഗാന്ധി പറഞ്ഞു.