India
Income Tax Department raid in Bengaluru: Gold and cash  seized
India

ബെംഗളൂരുവിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: കോടികളുടെ സ്വർണവും പണവും പിടിച്ചെടുത്തു

Web Desk
|
24 April 2024 9:41 AM GMT

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ്

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വൻ തോതിൽ പണവും സ്വർണവും പിടിച്ചെടുത്തു. ആകെ ഒരു കോടി 33 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. 22 കിലോ 923 ഗ്രാം സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും ബിനാമി സ്വത്ത് രേഖകളും പിടിച്ചെടുത്തു. വ്യവസായികളുടെയും സ്വർണ വ്യാപാരികളുടെയും സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടന്നത്. ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് റെയ്ഡ് നടന്ന ഭൂരിഭാഗം പ്രദേശങ്ങളും. സംസ്ഥാനത്ത് ആകെ 28 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.

ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്സഭാ സീറ്റുകളിലേക്കുള്ള പ്രചാരണം ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും. ബാക്കിയുള്ള 14 മണ്ഡലങ്ങളിൽ മെയ് 7 ന് വോട്ടെടുപ്പ് നടക്കും.

Similar Posts