India
പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്‌ഡ്; ഡൽഹിയിൽ ജാമിഅയിൽ ഉൾപ്പടെ നിരോധനാജ്ഞ
India

പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്‌ഡ്; ഡൽഹിയിൽ ജാമിഅയിൽ ഉൾപ്പടെ നിരോധനാജ്ഞ

Web Desk
|
27 Sep 2022 7:52 AM GMT

ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 240 പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്

ഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ വ്യാപക പരിശോധനയും അറസ്റ്റും നടക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ. ജാമിയ മിലിയ സർവകലാശാലയിൽ അടക്കമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ കോളേജിൽ കൂട്ടംകൂടി നിൽക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പിഎഫ്ഐക്കെതിരെ നടക്കുന്ന രാജ്യവ്യാപക പരിശോധനയിൽ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 240 പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഷഹീൻബാഗിൽ പൊലീസ്-അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച്‌ നടത്തി. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. തീവ്രവാദ വിരുദ്ധ സേനകളുടെ നേതൃത്വത്തിലാണ് നടപടികൾ. റെയ്‌ഡിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇതുവരെ 30 പേരാണ് അറസ്റ്റിലായത്.

എൻഐഎയുടെ നിർദ്ദേശപ്രകാരം സംസ്ഥാന പൊലീസാണ് പരിശോധന നടത്തുന്നത്. ഡൽഹിക്ക് പുറമേ അസം, യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും പരിശോധന നടക്കുകയാണ്.

Similar Posts