India
Railway worker crushed to death while decoupling engine and bogie in Bihar
India

കോച്ചിനും എഞ്ചിനുമിടയിൽ കുടുങ്ങി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം

Web Desk
|
9 Nov 2024 5:14 PM GMT

സോൻപൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്യുന്ന റെയിൽവേ തൊഴിലാളിയായ അമർ കുമാർ റാവുവാണ് മരിച്ചത്.

ന്യൂഡൽഹി: കോച്ചിനും ട്രെയിൻ എഞ്ചിനുമിടയിൽ കുടുങ്ങിയ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. സോൻപൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്യുന്ന റെയിൽവേ തൊഴിലാളിയായ അമർ കുമാർ റാവുവാണ് മരിച്ചത്.

ബിഹാറിലെ ബെഗുസുരി ജില്ലയിലെ ബാറൗനി ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്കുള്ള ലഖ്‌നോ-ബരൗനി എക്‌സ്പ്രസിന്റെ എഞ്ചിൻ കോച്ചുകളുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബോഗികൾ എഞ്ചിനുമായി ബന്ധിപ്പിക്കുന്നതിനിടെ മുന്നോട്ടെടുത്തിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കണ്ടുനിന്നവർ വിവരം അറിയിച്ചെങ്കിലും ട്രെയിൻ മുന്നോട്ട് എടുക്കാതെ ലോക്കോ പൈലറ്റ് ട്രെയിനിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയിൽവേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സോൻപൂർ ഡിആർഎം പറഞ്ഞു.

Related Tags :
Similar Posts