India
ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
India

ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

Web Desk
|
8 Sep 2021 11:45 AM GMT

ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണെമെന്ന് സുപ്രീംകോടതി. മത്സരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും നാളുകളാണിതെന്നും സ്വകാര്യ മേഖലയുമായി പിടിച്ച് നിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്. യാത്രാക്കാരുടെ അവകാശം ഭരണകൂടത്തിൻ്റെ കാരുണ്യത്തിലാകാൻ പാടില്ലെന്ന് പറഞ്ഞ കോടതി കുടുംബത്തിന് 30000 രൂപ നഷ്ടപരിഹാരം നൽകാൻ വെസ്റ്റേൺ റെയിൽവേയോട് നിർദ്ദേശിച്ചു.

Similar Posts