India
ഉത്തരാഖണ്ഡിൽ മഴ മുന്നറിയിപ്പ്; ഡെറാഡൂണിലും നൈനിറ്റാളിലും ജാഗ്രതാ നിർദേശം
India

ഉത്തരാഖണ്ഡിൽ മഴ മുന്നറിയിപ്പ്; ഡെറാഡൂണിലും നൈനിറ്റാളിലും ജാഗ്രതാ നിർദേശം

Web Desk
|
22 May 2022 5:52 AM GMT

അടുത്ത നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ ഡെറാഡൂണിലും നൈനിറ്റാളിലും ജാഗ്രതാ നിർദ്ദേശം നൽകി.

ചാർ ധാം തീർഥാടകർക്കും ജാഗ്രതാ നിർദേശം നൽകി. ചാർ ധാം യാത്രയ്ക്കായി രാജ്യത്തുടനീളം സംസ്ഥാനത്തേക്ക് വരുന്ന തീർത്ഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടൂറിസം വകുപ്പിന്റെ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നവരെ ഋഷികേശിന് അപ്പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചു.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ഉത്തരകാശി, ചമോലി, ബാഗേശ്വർ, പിത്തോരാഗഡ് എന്നീ അഞ്ച് ജില്ലകളിൽ ഇടിമിന്നലിനും കാറ്റോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ആറ് മാസത്തോളം അടച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം മെയ് ആറിനാണ് ഭക്തർക്കായി തുറന്നത്.

Similar Posts