രാജസ്ഥാനില്‍ ഖാട്ടു ശ്യാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ മരിച്ചു
|പ്രതിമാസ ഉത്സവത്തിനിടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്
സികാര്‍: രാജസ്ഥാനിലെ സികാർ ജില്ലയിലെ ഖാട്ടു ശ്യാംജി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരു സ്ത്രീയെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. പ്രതിമാസ ഉത്സവത്തിനിടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
Rajasthan | Three people died, several injured at Khatu Shyamji Temple in Sikar where a stampede occurred during a monthly fair, earlier this morning. Two injured people referred to a hospital in Jaipur. Police present at the spot. Further details awaited. pic.twitter.com/bgnL9sRr1j
— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 8, 2022
പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രത്തിന്‍റെ പ്രവേശനകവാടം തുറന്നപ്പോഴുണ്ടായ തിക്കുംതിരക്കുമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ രണ്ടു പേരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.''മൂന്ന് സ്ത്രീകളുടെ വിയോഗം ദൗർഭാഗ്യകരമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ ഭക്തർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, "അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. "രാജസ്ഥാനിലെ സികാറിലെ ഖാട്ടു ശ്യാംജി ക്ഷേത്ര സമുച്ചയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. എന്‍റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
सीकर में खाटूश्याम जी के मंदिर में भगदड़ होने से 3 दर्शनार्थी महिलाओं की मृत्यु बेहद दुखद एवं दुर्भाग्यपूर्ण है। मेरी गहरी संवेदनाएं शोकाकुल परिजनों के साथ हैं, ईश्वर उन्हें यह आघात सहने की शक्ति प्रदान करें एवं दिवंगतों की आत्मा को शांति प्रदान करें।
— Ashok Gehlot (@ashokgehlot51) August 8, 2022