India
രാജസ്ഥാനും ഇന്ധനനികുതി കുറച്ചു; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയും കുറയും
India

രാജസ്ഥാനും ഇന്ധനനികുതി കുറച്ചു; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയും കുറയും

Web Desk
|
16 Nov 2021 4:07 PM GMT

പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്

രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്.

കേന്ദ്ര സർക്കാർ,പെട്രോൾ ഡീസൽ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയിൽ നിരവധി സംസ്ഥാനങ്ങൾ കുറവ് വരുത്തിയിരുന്നു. ഉത്തർ പ്രദേശിൽ ഒരു ലീറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു. ഗുജറാത്ത്, ഗോവ, മണിപ്പൂർ , കർണ്ണാടക, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു.

ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറക്കാൻ കേന്ദ്രം നിർബന്ധിതമായത്.ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ സംസ്ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരളത്തിന്റെ നിലപാട്.








Rajasthan also reduced fuel tax. Petrol price has been reduced by Rs 4 and diesel by Rs 5. The revised price will be effective from midnight today. Chief Minister Ashok Gehlot made the announcement.

Related Tags :
Similar Posts