India
രാജസ്ഥാനിൽ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ മുഖ്യമന്ത്രിക്കുതന്നെ
India

രാജസ്ഥാനിൽ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ മുഖ്യമന്ത്രിക്കുതന്നെ

Web Desk
|
23 Nov 2021 1:19 AM GMT

പഴയ മന്ത്രിസഭയിൽ നിന്നുള്ള പ്രതാപ് സിങ് ഖാചാരിയവാസി ഭക്ഷ്യ-സിവിൽസപ്ലൈസ്, ശാന്തി ധാരിവാളിന് പാർലമെന്ററി കാര്യം, ലാൽചന്ദ് കതാരിക്ക് കാർഷികം, പ്രമോദ് ജെയിനിന് ഖനി-പെട്രോളിയം വകുപ്പുകൾ നൽകി.

സച്ചിൻ പൈലറ്റ് പക്ഷത്തിന്റെ സമ്മർദത്തിന് വഴങ്ങി മന്ത്രിസഭ പുനഃസംഘടിപ്പിച്ചെങ്കിലും സുപ്രധാന വകുപ്പുകൾ വിട്ടുകൊടുക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ആഭ്യന്തര, ധനകാര്യ വകുപ്പുകൾ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

പഴയ മന്ത്രിസഭയിൽ നിന്നുള്ള പ്രതാപ് സിങ് ഖാചാരിയവാസി ഭക്ഷ്യ-സിവിൽസപ്ലൈസ്, ശാന്തി ധാരിവാളിന് പാർലമെന്ററി കാര്യം, ലാൽചന്ദ് കതാരിക്ക് കാർഷികം, പ്രമോദ് ജെയിനിന് ഖനി-പെട്രോളിയം വകുപ്പുകൾ നൽകി. വിദ്യാഭ്യാസവും ആരോഗ്യവും യഥാക്രമം ബി.ഡി കല്ലയ്ക്കും പർസദിലാൽ മീണക്കും ലഭിച്ചു.

മറ്റുമന്ത്രിമാരും വകുപ്പുകളും

ഹേമറാം ചൗധരി (വനം), രാംലാൽ ജാട്ട് (റവന്യൂ), രമേശ് മീണ (പഞ്ചായത്തിരാജ്, ഗ്രാമവികസനം), വിശ്വേന്ദ്രസിങ് (വിനോദസഞ്ചാരം, വ്യോമഗതാഗതം), ഗോവിന്ദ് റാം മേഘ്‌വാൾ (ദുരന്തകൈകാര്യവും ദുരിതാശ്വാസവും), ശകുന്തള റാവത്ത് (വ്യവസായം), മംമ്ത ഭൂപേഷ് വനിതാ-ശിശു വികസനം, ഭജൻലാൽ (പൊതുമരാമത്ത്), ടിക്കാറാം ജൂലി (സാമൂഹികനീതി, ശാക്തീകരണം)

Similar Posts